Thursday, 19 July 2018

Hits of Mankombu Gopalakrishnan

ചിത്രം      : ബാബുമോൻ
സംഗീതം : എം.എസ് വിശ്വനാഥൻ

നാടൻപാട്ടിന്റെ മടിശ്ശീല കിലുങ്ങുമി
 നാട്ടിൻ പുറമൊരു യുവതി
 അവളുടെ പ്രിയസഖി, എനിക്കു നീയൊരു
 നവവധു, നമുക്കെന്നും മധുവിധു
                                    ( നാടൻ പാട്ടിന്റെ ......)
കാച്ചെണ്ണ തേച്ച നിൻ കാർകൂന്തലത്തിന്റെ
കാറ്റേറ്റാൽപ്പോലുമെനിക്കുന്മാദം --
                                  ഉള്ളിലുന്മാദം
തുള്ളിത്തുളുമ്പും നിൻ യൗവനാംഗങ്ങളിൽ
നുള്ളി നോവിക്കാനാവേശം --
എനിക്കാവേശം ,എനിക്കാവേശം
                                 
                                   ( നാടൻ പാട്ടിന്റെ ......)
ഓർക്കാതെ ചിരിക്കും ചിലമ്പുമുത്തേ ,നിന്റെ
ഓട്ടു വളത്താമരക്കൈകളാലേ,കൈകളാലേ
ഒരു നൂറു സ്വപ്നലത പടരും നിൻ മനസ്സിലെ
തളിർ വെറ്റില നൂറുതേച്ചു തരൂ
                               
                                     ( നാടൻ പാട്ടിന്റെ ......)

ചിത്രം     : കോളേജ് ബ്യൂട്ടി
സംഗീതം: കെ.ജെ.ജോയ്

വെളുത്ത വാവൊരു കുടിലുകെട്ടി
വെറ്റിലക്കൊടികൊണ്ടലങ്കരിച്ചു
പച്ചിലക്കുടക്കീഴിൽ പുതച്ചുറങ്ങാൻ
വൃശ്ചികകുളിരിന്റ പുടവ തന്നു
                     ( വെളുത്ത വാവൊരു .....)
നീലക്കടക്കൺമുന കൊണ്ടു ഭൂമിയെ
നീലാംബരം മെല്ലെ വിളിച്ചുണർത്തി
അവളെ കാമുകനണച്ചു നിർത്തി
ആലിംഗനം കൊണ്ടനുഗ്രഹിച്ചു -- അവർ
ആയിരം ചുംബനങ്ങൾ പങ്കുവെച്ചു
                       ( വെളുത്ത വാവൊരു ...... )
പത്മപരാഗച്ചായം ചാലിച്ച
പാതിരാമണൽപ്പുറത്തുറങ്ങുമ്പോൾ
നീ ഉറങ്ങുമ്പോൾ
മന്മഥഗന്ധർവ പൗർണ്ണമി വിടരും
മലരണിപ്പൂക്കുട തുറന്നു തരൂ
                        ( വെളുത്ത വാവൊരു ..... )

ചിത്രം : സുജാത
സംഗീതം :രവീന്ദ്ര ജെയിൻ

താലിപ്പൂ .... പീലിപ്പു .... താഴമ്പു ചൂടി വരും
തളിരിളം കാവളം കിളിയെ -- നിന്റെ
തങ്ക വള ചിത്രവള
താരുണ്യ പ്പൊന്നു വള -- എന്നിലെ
കാമുകനെ വിളിച്ചുണർത്തി
                            ( താലിപ്പൂ ..... )
ഇല്ലിമുളം കൂട്ടിൽ നിന്നിറങ്ങി വന്നെന്റെ
അല്ലിമുളം കുഴലിൽ നീ തേൻ ചൊരിഞ്ഞു
എന്റെ പളുങ്കൊളി ചിറകുള്ള സ്വപ്നജാലങ്ങളെ പറക്കും --
തളികയിൽ എടുത്തുയർത്തി
                              ( താലിപ്പൂ ..... )
മഞ്ഞലയിൽ കുളിപ്പിക്കും മാർകഴി --
മാസത്തിൻ മംഗലം പാലയായ് നീ ഇതൾ --
                                                 വിരിച്ചു , ഇപ്പോൾ
ആയിരം കാവടി കലശങ്ങളാടു മെന്റെ
ചേതനയെ സ്വർഗ്ഗത്തിൽ പിടിച്ചിരുത്തി
                                ( താലിപ്പൂ ..... )

ചിത്രം      : ബോയിംഗ് ബോയിംഗ്
സംഗീതം : രഘുകുമാർ

ഒരു പുന്നാരം കിന്നാരം ചൊല്ലാം ഞാൻ -ഈ
മുൻകോപം നിൻ കോപം കാണുമ്പോൾ
ഇടനെഞ്ചിൽ ആയിരം ആനകൾ വിരളും
പേടിവിറക്കുന്നേ -- അതിനിടെ
പുള്ളിപ്പുലിപ്പോൽ ചീറി വരും
അമ്മൂമ്മ വലയ്ക്കുന്നേ (ഒരു പുന്നാരം.....)

ചെഞ്ചുണ്ടിൽ പുഞ്ചിരിയാ ചെമ്മാന --കുങ്കുമമോ ശൃംഗാരം ചാലിച്ചു ചാർത്തി
ചിലങ്ക കെട്ടിമോഹം ചമഞ്ഞൊരുങ്ങുന്നു
നിറഞ്ഞ നിറഞ്ഞ മനസ്സിനുള്ളിൽ ---
വിരുന്നു പകരുന്നു
മിഴികൾ കഥകൾ കൈമാറുംനേരം
കള്ളൻ അയ്യമ്പൻ കുറുമ്പുകാട്ടുന്നു
                                          ( ഒരു പുന്നാരം.....),
മാണിക്യ കിങ്ങിണിയോ മാനത്തെ യൗവനമോ മുത്താരം ചൂടിച്ച ചേലിൽ
തുടിക്കുമെന്നിൽ നാണംതുളുമ്പിനിൽക്കുന്നു
കിളുന്നുപെണ്ണിൽനാണംതുളുമ്പിനിൽക്കുന്നു
തളിർത്തു കിളുർത്ത മനസ്സിന്നുള്ളിൽ ---
തപസ്സു തുടരുന്നു
ചിറകും ചിറകും കുളിർ ചൂടും കാലം
മെയ്യിൽ ഇളം മെയ്യിൽ ഇക്കിളി കൂട്ടുന്നു
                                       
                                       ( ഒരു പുന്നാരം.....)


                                 


No comments:

Post a Comment