Friday, 29 June 2018

Hits of Salil Chaudhury

 ചിത്രം: ദേവദാസി

 രചന: ഒ.എൻ.വി

നാദിർദിർദോം --- തോംനതോം --- തനനനന -
മാനസേശ്വരീ! മനോഹരി! വരൂ!

സൈകതങ്ങൾ സഖീ! പൂവണിഞ്ഞു! --- ഈ യമുനാ വീഥികളിൽ ഗാനമുണർന്നൂ!
പൂക്കടമ്പോ കാറ്റിലാടിയുലഞ്ഞൂ!
പുഷ്പശരന്നാവനാഴിയാകെ നിറഞ്ഞൂ !
യാമിനിയും ലജ്ജയോലുന്നിതോ? ---
ദേവകാമിനിയെന്നപോലെ
കാതരമേനിയാർന്നിപ്പോൾ!
                              (മാനസേശ്വരീ...)

കൈനിറയെ കളിപ്പൂക്കളുമായ്
ഈ നികുഞ്ജം എൻ -സഖിയെപ്പോലെയുണർന്നൂ!
രാക്കിളിയോ പാട്ടു പാടിയുണർന്നൂ!
ചിത്രവർണ്ണത്തേരിൽ നിന്റെ ദേവനണഞ്ഞൂ!ഈയരങ്ങിൽ
നൃത്തമാടുക നീ! ---
രാഗദേവതയെന്നപോലെ ---
ആതിരരാവുകൾപോലെ!
നാദിർദിർദോം --- തോംനതോം -
തനനനന ...
                            (മാനസേശ്വരീ...)

No comments:

Post a Comment