ചിത്രം: നേരം പുലരുമ്പോൾ രചന : ഓ.എൻ.വി
എന്റെ മൺ വീണയിൽ കൂടണയാനൊരു മൗനം പറന്നു പറന്നു വന്നു പാടാൻ മറന്നൊരു പാട്ടിന്റെ തേൻകണം പാറിപ്പറന്നു വന്നു ( എന്റെ മൺ വീണയിൽ ......)
പൊൻ തൂവലെല്ലാമൊതുക്കി - ഒരു
നൊമ്പരം നെഞ്ചിൽ പിടഞ്ഞു !
സ്നേഹം തഴുകിത്തഴുകി വിടർത്തിയ
മോഹത്തിൻ പൂക്കളുലഞ്ഞൂ
( എന്റെ മൺ വീണ ....)
പൂവിൻ ചൊടിയിലും മൗനം - ഭൂമി
ദേവി തന്നാത്മാവൽ മൗനം!
വിണ്ണിന്റെ കണ്ണുനീർത്തുള്ളിയിലും - കൊച്ചു
മൺ തരി ചുണ്ടിലും മൗനം!
( എന്റെ മൺ വീണ .... )

No comments:
Post a Comment