Friday, 20 July 2018

Mahad Vachanangal (മഹത് വചനങ്ങൾ)

1. കേരളത്തിലെ സ്ത്രീകൾക്ക് ആരെങ്കിലും മോചനം നൽകിയിട്ടുണ്ടെങ്കിൽ അത് സന്താന നിയന്ത്രണം ഏർപ്പെടുത്തിയവരാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.  --- എം. എൻ. കാരശേരി

1. സമൂഹം തിരയുന്നത് ജീവനുള്ള മനുഷ്യരെയല്ല,ജീവനുള്ള വ്യക്തിത്വങ്ങളെയാണ്

2. രണ്ടു വ്യക്തിത്വങ്ങൾ പരസ്പരം ബഹുമാനിതരാകുമ്പോൾ മാത്രമേ വ്യക്തികൾ തമ്മിൽ അകലം ഒഴിവാകുകയുള്ളു.

3. ജീവിതം തുടക്കവും ഒടുക്കവുമുള്ള ഒരു മഹാ ദൗത്യമാണ് . ദൗത്യനിർവ്വഹണത്തിന്റെ സമ്പൂർണ്ണത തടസ്സങ്ങളെ അതിജീവിച്ച് ശുഭാന്ത്യം കാണുക എന്നുള്ളതാണ്.
                   
                               
4.  ആരോ തെളിച്ച നന്മയുടെ ചെറു തിരിനാളം പിന്തുടർന്ന് നാം വിജയ തീരമ ണഞ്ഞുവെങ്കിൽ, നന്മയുടെ ഒരു ചെറുകൈത്തിരി വെട്ടമെങ്കിലും അപരനായും നാം തെളിക്കേണ്ടതുണ്ട്.അതു വരെ നമ്മളൊരുകടക്കാരനാണ്, നന്മയുടെ കൈത്തിരി ഇനിയും തെളിക്കാത്ത വലിയ കടക്കാരൻ!
                     ----                സന്തോഷ് മൈക്കിൾ
                   
                               

        


1. ഭൂതകാലത്തെ തിരികെ വാങ്ങുവാൻ കഴിവുള്ള ധനികർ ആരുമില്ല --- ഓസ്കർ വൈൽഡ്


1. വായന മനുഷ്യനെ പൂർണ്ണ മനുഷ്യനാക്കുന്നു --- ഫ്രാൻസിസ് ബേക്കൺ


1. ചിന്തയാണ് നമ്മെ രൂപപ്പെടുത്തുന്നത്.നമുക്ക് വില നിശ്ചയിക്കുന്നതും അതു തന്നെ.

2. അറിവുള്ള മനുഷ്യൻ മരിക്കുന്നില്ല.
                                              --- ശ്രീബുദ്ധൻ

1. ദുഷിച്ച മനസ്സും നശിച്ച നാവുമുള്ളവരുടെ സൗഹൃദം ഉപേക്ഷിക്കുക തന്നെ വേണം.


2. പിന്നീട് പശ്ചാത്താപത്തിന് ഇടവരുത്തുമെന്ന യാതൊരു പ്രവൃത്തിയും നിങ്ങൾ അറിഞ്ഞു കൊണ്ട് ചെയ്യരുത്.
                                        --- രമണ മഹർഷി

1. നമ്മുടെ ഭാഷയിൽ മാത്രമേ നമുക്ക് ചിന്തിക്കാനും സ്വപ്നം കാണാനും കഴിയുകയുള്ളു.   --- മുകുന്ദൻ

1. അയൽക്കാരനിൽ ഈശ്വരനെ കാണുക.

2. കെടാതെ കത്തുന്ന വിളക്കിനു മാത്രമേ മറ്റൊന്ന് കത്തിക്കുവാൻ കഴിയുകയുള്ളൂ.

3. നിങ്ങൾക്കു വേണ്ടാത്തത് നിങ്ങൾ ആർക്കെങ്കിലും കൊടുക്കുന്നെങ്കിൽ അത് ദാനമേയല്ല.    ---- മദർ തെരേസ

1. മനുഷ്യനെന്നു പറയുന്നത് ശരീരവും ശിരസ്സിലെ കഴിവുകളും സമ്പത്തും അധികാരവുമല്ല.ഇതൊന്നുമല്ലാത്ത ഒരു മനുഷ്യൻ അവന്റെ ഉള്ളിലുണ്ട്, അതാണ് മനുഷ്യത്വം.

2. നന്മ ചെയ്യാനാണ് ഈ ജന്മം.

3. നല്ല മനുഷ്യനാവുക എന്നതാണ് ഈ കൊച്ചു ജീവിതം കൊണ്ട് ലക്ഷ്യമാക്കുന്നത്.
                                  --- ഫാ. ഡേവിസ് ചിറമ്മൽ

1. സംഗീതം ലോകത്തിന്റെ ആത്മാവും മനസ്സിന്റെ ചിറകും ആണ്.സംഗീതമില്ലാത്ത ജീവിതം വലിയ തെറ്റു തന്നെ --- പ്ലേറ്റോ



1. വിജയിക്കുന്നതിന് കഴിവു പോലെ പ്രധാനമാണ് മനോഭാവവും.കറുപ്പും വെളുപ്പും വെറും നിറങ്ങളല്ല,അവ മനോഭാവങ്ങളാണ്. --- ബി. എസ്.വാരിയർ

1. എവിടെ നമുക്കു പരസ്പരം സ്നേഹിക്കാൻ കഴിയാതിരിക്കുന്നോ അവിടെ തമസ്സാണ്.

2. മനുഷ്യൻ ഒറ്റയ്ക്കാകുന്നതിൽ ഭയപ്പെടുന്നതിലേറെ വേറെ യാതൊന്നിനെയും ഭയപ്പെടുന്നില്ല.

3. സ്നേഹം അറിയാത്ത ലോകം സ്നേഹം അനുഷ്ഠിക്കുന്നവർക്കു കൊടുക്കുന്ന വിലയാണ് ഈ കുരിശ് എന്നത്.

4. വാക്ക് നല്ലതാണെങ്കിൽ നമ്മെ കീഴടക്കുന്നു.അത് വൃത്തികെട്ടതാണെങ്കിൽ സമൂഹത്തിൽ ഉടനീളം മാലിന്യം വിതറുന്നു.

5. മദ്യസംസ്കാരത്തിന്റെ അനന്തരഫലമാണ് ശവസംസ്ക്കാരം . --- ഡോ.സുകുമാർ                                                                 അഴീക്കോട്

1. ചെറിയ ലക്ഷ്യം വെച്ചു പുലർത്തുകയെന്നത് കുറ്റകരമാണ്.ഉന്നത ലക്ഷ്യങ്ങൾ നമ്മെ പ്രചോദിപ്പിക്കണം.

2. സ്വപ്നം കാണുക, സ്വപ്നം കാണുക,സ്വ സ്വപ്നം കാണുക.സ്വപ്നങ്ങൾ ചിന്തകളായി രൂപാന്തരപ്പെടും.ചിന്തകൾ പ്രവൃത്തിയിൽ കലാശിക്കും.

3. സമയം നിങ്ങളുടെ കൈയ്യിലാണ്.അത് എങ്ങനെ എന്തിന് ഉപയോഗിക്കണമെന്ന് നിശ്ചയിക്കേണ്ടത് നിങ്ങളാണ്.

4. ഞാൻ എവിടം വരെ എത്തി എന്നതിലുപരി എനിക്കിനിയും എവിടം വരെ പോകാനുണ്ട് എന്ന ചിന്തയായിരുന്നു എന്റെ പ്രചോദനത്തിന്റെ താക്കോൽ.

5. ശുചിത്വം തുടങ്ങേണ്ടത് ഓരോ വീട്ടിൽ നിന്നുമാണ്. വൃത്തിയുള്ള വീട് വൃത്തിയുള്ള തെരുവുകളും നഗരവും സൃഷ്ടിക്കും. അത് വൃത്തിയുള്ള രാഷ്ട്രത്തിന് വഴി തെളിക്കും .
                                    --- A P J അബ്ദുൾ കലാം


1. മരമുണ്ടോ,മഴയുണ്ട്.

2. എനിക്കു കവിത ഞാൻ തന്നെ.

3. പാഠപുസ്തകം ചെറുതാക്കുക.പഠിപ്പു വലുതാക്കുക.

4. ഞാൻ നിൻ കഴുത്തിൽ താലി കെട്ടി,നീ എന്റെ കാലിൽ കയറു കെട്ടി.

5. മരണ ഭയത്തേക്കാൾ ഭരണ ഭയം ഘോരം.

6. അറിവിനോളമഴക് മറ്റൊന്നിനുമില്ല.

7. അറിവിനാഗ്രഹിക്കുന്നവർ അറിവുള്ളവരുമായി സംസാരിക്കുക.
                                            – കുഞ്ഞുണ്ണി മാഷ്

1.  മനുഷ്യൻ  മതങ്ങളെ സൃഷ്ടിച്ചു.മതങ്ങൾ
ദൈവങ്ങളെ സൃഷ്ടിച്ചു.

2. ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി, എനിക്കിനിയൊരു ജന്മം കൂടി .

3.സ്നേഹിക്കയില്ലഞാൻനോവുമാത്മാവിനെ
 സ്നേഹിച്ചിടാത്തൊരുതത്ത്വശാസ്ത്രത്തെയും. ---- വയലാർ


 1. ഒരു പിടി മണ്ണ് സംരക്ഷിക്കാത്തവൻ, ഒരു കുമ്പിൾ ജലം സംരക്ഷിക്കാത്തവൻ എങ്ങനെയാണ് ഒരു സംസ്കാരത്തെ സംരക്ഷിക്കുന്നത്. --- സുഗതകുമാരി

1.ദൈവത്തെ കുറിച്ച് ശരിയായ കാഴ്ചപ്പാടുള്ളയാൾക്കു മതം വേണ്ട.
                         ---- മാധവിക്കുട്ടി (കമലസുരയ്യ)

1. നാവുകൊണ്ട് നല്ലതു മാത്രം പറയുക.

 2.ഏറ്റവു വലിയ പാപം ഞാൻ കഴിവുകെട്ടവ    നാണ് എന്ന വിചാരമാണ് --- സ്വാമി
                                                   വിവേകാനന്ദൻ


1. ടൺ കണക്കിന് സാരോപദേശത്തേക്കാൾ വിലപ്പെട്ടത് ഒരൗൺസ് പ്രവൃത്തിയാണ്.

2. ഈശ്വരൻ നമ്മുടെ അഭയവും ശക്തിയുമാണ്. പ്രതിസന്ധികളിൽ പ്രസാദാത്മകതയും സഹായവും.

3. മതങ്ങൾ അന്യോന്യം വേർതിരിക്കാനല്ല,     മറിച്ച് കൂട്ടിയിണക്കാനാണ്. --- ഗാന്ധിജി

1. നടന്നു പോകുന്ന ഒരു നിഴൽ മാത്രമാണ് ജീവിതം --- വില്യം ഷേക്സ്പിയർ

2. സ്വയം കാണാൻ ശ്രമിക്കുക, പലപ്പോഴും നമ്മുടെ ജീവിതം വികൃതമാണെന്ന് നാം അറിയുന്നില്ല.അറിഞ്ഞാൽ തന്നെ അത് അംഗീകരിക്കാൻ നാം വിമുഖരുമാണ്
     ----- ജവഹർലാൽ നെഹ്റു

3. ജീവിതം ഹ്രസ്വമാണ്. അശ്രദ്ധമായി സമയം ചെലവഴിച്ച് അതിനെ നാം പിന്നെയും ഹ്രസ്വമാക്കുന്നു  ---- വിക്ടർ യൂഗോ

1.ബഹുമാനവും സൗമ്യതയും കൊണ്ടു നിങ്ങളുടെ കുട്ടികളെ ബന്ധിപ്പിക്കുന്നതാണ് ഭയംകൊണ്ടു ബന്ധിപ്പിക്കുന്നതിനേക്കാൾ നല്ലത് --- ടെറൻസ്
   













No comments:

Post a Comment