Friday, 20 July 2018

പ്രശസ്തമായ മഹദ് വചനങ്ങൾ

                         ജീവിതം

   1. നടന്നു പോകുന്ന ഒരു നിഴൽ മാത്രമാണ് ജീവിതം --- വില്യം ഷേക്സ്പിയർ

2. സ്വയം കാണാൻ ശ്രമിക്കുക, പലപ്പോഴും നമ്മുടെ ജീവിതം വികൃതമാണെന്ന് നാം അറിയുന്നില്ല.അറിഞ്ഞാൽ തന്നെ അത് അംഗീകരിക്കാൻ നാം വിമുഖരുമാണ്
     ----- ജവഹർലാൽ നെഹ്റു

3. ജീവിതം ഹ്രസ്വമാണ്. അശ്രദ്ധമായി സമയം ചെലവഴിച്ച് അതിനെ നാം പിന്നെയും ഹ്രസ്വമാക്കുന്നു  ---- വിക്ടർ യൂഗോ
         
                          അധ്വാനം

1. അധ്വാനമില്ലാതെ മഹത്തായ തൊന്നും ആരും നേടിയിട്ടില്ല --- എമേഴ്സൺ

                       ആരോഗ്യം                   

1. നികുതി ചുമത്തപ്പെടാത്ത സമ്പത്താണ് ആരോഗ്യം --- അർണോൾഡ് ഗ്ലാസ്കോ                                                 

2. നമ്മുടെ ആദ്യ സമ്പത്ത് ആരോഗ്യമാണ് --- എമേഴ്സൻ                                                     
3. സ്വന്തം ആരോഗ്യം കളഞ്ഞു പണം സമ്പാദിക്കുന്നയാൾ പിന്നീട് നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കാൻ സമ്പാദ്യത്തിന്റെ പകുതിയും ചെലവഴിക്കുന്നു --- ബ്രീഡ് ബെൻ

3. മൃഗങ്ങൾക്ക് പ്രമേഹ രോഗമോ, രക്തസമ്മർദ്ദമോ ഉണ്ടാകാറില്ല. അവരുടെ ജീവിതം ലളിതമായതുകൊണ്ടാണത്. വിശപ്പു തോന്നുമ്പോൾ ആഹാരം കഴിക്കുന്നു .അതും ആവശ്യത്തിന് മാത്രം --- തേജ് ഗുരുസർ ശ്രീ തേജ്പാർഖിജി

                           അസാധ്യം

1. വിഡ്ഢിയുടെ നിഘണ്ടുവിലെ പദമാണ് അസാധ്യം --- നെപ്പോളിയൻ
2. ബുദ്ധിമാൻ അസാധ്യമെന്നു കരുതുന്നവയാണ് ആഗ്രഹിക്കുന്നത് .
                     --- ഡെമോക്രാറ്റസ്


1. പഠിക്കാനാവുന്നത് പഠിപ്പിക്കാനാവില്ല .
                                          --- അയ്യപ്പപണിക്കർ


ഒരു ഗൃഹസ്ഥനെ സംബന്ധിച്ചിടത്തോളം സന്താനങ്ങളാണ് എല്ലാം .സന്താനങ്ങൾ വഴി തെറ്റിയാൽ ഗാർഹസ്ഥം പരാജയപ്പെട്ടെന്നർത്ഥം.   --- ശാന്തിഗിരി


1. ജീവിതം എപ്പോഴും ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു നദിയാണ് .ആ മഹാനദിയുടെ ഒരു ഭാഗത്ത് പിടിച്ചു കൊണ്ട് താൻ എല്ലാം മനസ്സിലാക്കി എന്നു വിചാരിച്ചാൽ അയാൾ ചെയ്യുന്നത് മലിനജലം സൂക്ഷിക്കലായിരിക്കും. ആ മഹാപ്രവാഹത്തോടൊപ്പം ഒഴുകണം.
                                     --- ജിദ്ദു കൃഷ്ണമൂർത്തി

I. മഹാനായ മനുഷ്യന്റ പ്രധാന ലക്ഷണമാണ് വിനയം --- റെസ്കിൻ

I. ഒരു വട്ടം കൂടിയെന്നോർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം.
തിരുമുറ്റത്തൊരു കോണിൽ നില്ക്കുന്നൊ --
രാ നെല്ലിമരമൊന്നുലുത്തുവാൻ മോഹം .

2 ഇവിടെ സ്നേഹിപ്പാൻ, ഇവിടെ ആശിപ്പാൻ
    ഇവിടെ ദുഃഖിപ്പാൻ, കഴിവതേ സുഖം

                                                --- ഒ.എൻ.വി

1. എന്നിലെ ചെളി ചൂണ്ടിക്കാട്ടും മുമ്പേ നിങ്ങളുടെ വിരൽ വൃത്തിയാക്കു ---                                                                           ഫ്രാങ്ക്ളിൻ

1. " അതിരു കാണാത്ത യാത്രയാണെങ്കിലും
        മധുരമാണെനിക്കിന്നു മീ ജീവിതം"
                                 --- എസ്.കെ.പൊറ്റെക്കാട്

1. അധ്വാനമില്ലാതെ മഹത്തായ തൊന്നും ആരും നേടിയിട്ടില്ല --- എമേഴ്സൺ

1. നികുതി ചുമത്തപ്പെടാത്ത സമ്പത്താണ് ആരോഗ്യം --- അർണോൾഡ് ഗ്ലാസ്കോ                                                   

2. നമ്മുടെ ആദ്യ സമ്പത്ത് ആരോഗ്യമാണ് --- എമേഴ്സൻ                                                       
3. സ്വന്തം ആരോഗ്യം കളഞ്ഞു പണം സമ്പാദിക്കുന്നയാൾ പിന്നീട് നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കാൻ സമ്പാദ്യത്തിന്റെ പകുതിയും ചെലവഴിക്കുന്നു --- ബ്രീഡ് ബെൻ

3. മൃഗങ്ങൾക്ക് പ്രമേഹ രോഗമോ, രക്തസമ്മർദ്ദമോ ഉണ്ടാകാറില്ല. അവരുടെ ജീവിതം ലളിതമായതുകൊണ്ടാണത്. വിശപ്പു തോന്നുമ്പോൾ ആഹാരം കഴിക്കുന്നു .അതും ആവശ്യത്തിന് മാത്രം --- തേജ് ഗുരുസർ ശ്രീ തേജ്പാർഖിജി


1. പണമില്ലാതെ സന്തോഷിക്കാമെന്നു ചിന്തിക്കുന്നത് ആത്മീയമായ പൊങ്ങച്ചമാണ് --- ആൽബർട്ട് കാമു

 1 . ഭൗതിക വസ്തുക്കളുടെ സമൃദ്ധിയിൽ നിന്നല്ല സമ്പന്നതയുണ്ടാകുന്നത്, സംതൃപ്തമായ ഹൃദയത്തിൽ നിന്നാണ്.
                            --- മുഹമ്മദ് നബി




No comments:

Post a Comment