1. അനന്തമജ്ഞാതമവർണ്ണനീയം
ഈ ലോകഗോളം തിരിയുന്ന മാർഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മർത്ത്യൻ കഥയെന്തു കണ്ടു?
--- നാലപ്പാട്ട് നാരായണ മേനോൻ
I. ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്നെ പാരിൽ ---- വള്ളത്തോൾ
I. അമ്പു കൊണ്ടുള്ള വ്രണം കാലത്താൽതികഞ്ഞിടും
കൊമ്പുകൾ ഖണ്ഡിച്ചാലും
പാദപം കിളിർത്തിടും
കേട്ടു കൂടാത്ത വാക്കാ --
മായുധം പ്രയോഗിച്ചാൽ
പൂർണ്ണമായ് ശമിക്കയില്ലൊട്ടു
നാൾ ചെന്നാൽപ്പോലും --- കുഞ്ചൻ നമ്പ്യാർ
I. ഒരു കണ്ണിർക്കണം
മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവി--
ലാ യി രം സൗര മണ്ഡലം
ഒരു പുഞ്ചിരി ഞാൻ
മറ്റുള്ളവർക്കായ് ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു
നിത്യ നിർമ്മല പൗർണ്ണമി
--- അക്കിത്തം
1. അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമേ വിവേകികൾ
2. സ്നേഹമാണഖിലസാരമൂഴിയിൽ
സ്നേഹ സാരമിഹ സത്യമേകമാം
--- കുമാരനാശാൻ
നന്മയ്ക്കുവേണ്ടി നീ നേർവഴിയിൽ നിന്നു
ധർമ്മയുദ്ധം ചെയ്തുതോറ്റു പോയാൽ
പോകട്ടെ ആ തോൽവി തന്നെ ജയമെന്നു
ലോകം കടശ്ശിയിൽ സമ്മതിക്കും
--- ഉള്ളൂർ
എങ്ങു മനുഷ്യനു ചങ്ങല കൈകളി-
ലങ്ങെന്‍ കൈയുകള്‍ നൊന്തിടുകയാ-
ണെങ്ങോ മര്‍ദ്ദനമവിടെ പ്രഹരം
വീഴുവതെന്റെ പുറത്താകുന്നു
---- എന്‍.വി.കൃഷ്ണവാരിയര്‍
No comments:
Post a Comment