1. നാമോരോരുത്തരുടെയും മനസ്സിലുള്ള നന്മയുടെ ചെറു ദീപം അപരനു വേണ്ടി
സ്നേഹത്തോടെ തെളിക്കുക. ലോകം
പ്രകാശിക്കട്ടെ ! --- അമിതാഭ് ബച്ചൻ
1. ജീവിതം അനുഭവങ്ങളുടെ ശാസ്ത്രമാണ്.
--- വിനോബാ ഭാവേ
I. ജീവിതത്തിൽ സംഭവങ്ങളെ മാറ്റാൻ
കഴിയില്ല. സംഭവങ്ങളോടുള്ള പ്രതികരണ
ങ്ങൾ മാറ്റാം.
2. നമ്മുടെ വികാരങ്ങളെ നിയന്ത്രിച്ചും സ്വയം മാനവീകരിച്ചുമാ ണ് ലോക നവീകരണം -- ആരംഭിക്കേണ്ടത് --- ഡോ.രാധാകൃഷ്ണൻ
I. അശ്രദ്ധ അറിവില്ലായ്മയേക്കാൾ ദോഷം ചെയ്യുന്നു --- ബഞ്ചമിൻ ഫ്രാങ്ക്ളിൻ
2. അശ്രദ്ധ ഹ്രസ്വമായ ജീവിതത്തെ കുറച്ചു
കൂടി ഹ്രസ്വമാക്കുന്നു --- വിക്ടർ യൂഗോ
I. ഈശ്വരനും ഗുരുവും ഒരേ സമയം എന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടാൽ ഞാൻ
ആരെയാണ് ആദ്യം നമസ്കരിക്കുക?
ഗുരുവിനെ തന്നെ .കാരണം അദ്ദേഹമാണ്
എനിക്ക് ഈശ്വരനെക്കുറിച്ച് പറഞ്ഞു തന്നത് --- കബീർദാസ്
1. സൗന്ദര്യത്തെ സ്നേഹിക്കരുത്, നിങ്ങളുടെ ജീവിതത്തെ ആരാണോ സുന്ദരമാക്കുന്നത് അവരെ സ്നേഹിക്കുക.
2. പ്രഭാതഇരുണ്ടതായിരിക്കുമ്പോഴുംപാടുന്ന
പക്ഷിയെയാണ് വിശ്വാസം എന്നു പറയുന്നത്.
3. എവിടെ മനസ്സ് നിർഭയമാകുന്നു ,ശിരസ്സ് ഉയർന്നു നിൽക്കുന്നു അവിടെ അറിവ് സ്വതന്ത്രമാകുന്നു.
4. നമ്മുടെ വിനയം വലുതാകുമ്പോഴാണ് നാം
വലിപ്പത്തോട് ഏറ്റവും അടുത്തു വരിക.
--- രവീന്ദ്രനാഥ ടാഗോർ
1. നിങ്ങളിൽ പാപം ചെയ്യാത്തവർ ഇവളെ കല്ലെറിയട്ടെ !
2. പിതാവേ! ഇവർ ചെയ്യുന്നതെന്തെന്ന് ഇവർക്കറിയായ്കയാൽ ഇവരോട് ക്ഷമിക്കേണമേ. --- യേശുക്രിസ്തു
I. സ്നേഹത്തിനും കരുണയ്ക്കും മതം ഇല്ല. മതം എന്റെ ജീവിതത്തിൽ പ്രതിഫലിക്കേണ്ടത് എന്റെ മാനസികാവസ്ഥയിലാണ് .അപരനോടുള്ള എന്റെ പ്രതികരണത്തിലാണ് എന്റെ ജീവിതത്തിൽ മതത്തിനുള്ള സ്വാധീനത .
--- ഡി. ബാബുപോൾ
1. ബുദ്ധിമാന്മാർ അവസരങ്ങൾ സൃഷ്ടിക്കുന്നവരാണ് --- ബേക്കൺ
1. വിഡ്ഢിയുടെ നിഘണ്ടുവിലെ പദമാണ് അസാധ്യം --- നെപ്പോളിയൻ
2. ബുദ്ധിമാൻ അസാധ്യമെന്നു കരുതുന്നവയാണ് ആഗ്രഹിക്കുന്നത് .
--- ഡെമോക്രാറ്റസ്
3. അസാദ്ധ്യം എന്നൊന്ന് എന്റെ നിഘണ്ടുവിൽ ഇല്ല --- നെപ്പോളിയൻ
1. ഉയരും ഞാൻ നാടാകെപ്പടരും ഞാനൊരു -
പുത്തനുയിർ നാടിനേകിക്കൊണ്ടുയരും -- വീണ്ടും
- പി.ഭാസ്ക്കരൻ
I. മനുഷ്യനന്മയിലുള്ള വിശ്വാസം എന്നെ വിങ്ങി കരയിക്കുന്നു, പരിഹസിക്കുന്നു, ചിലപ്പോൾ ശുണ്ഠി പിടിപ്പിക്കുകയും ചെയ്യുന്നു.
2.ഒടുങ്ങാത്തവേദനകളും,ഓർക്കാനിഷ്ടപ്പെടാത്ത ഓർമ്മകളും, മടക്കിത്തരാത്ത ഹൃദയങ്ങളും --- ഇതെല്ലാമുണ്ടായാലും ജീവിതം എത്ര മനോഹരമാണ്. --- ഉറൂബ്
1. സ്നേഹത്തെ സ്നേഹം കൊണ്ടു മാത്രമേ
സ്പർശിക്കാവൂ ; സ്നേഹംതെറ്റുകൾക്ക് മാപ്പു നൽകുന്നു . --- ലളിതാംബിക അന്തർജ്ജനം
1. സ്ഥലവും സന്ദർഭവും അറിഞ്ഞിട്ടും ഉചിതമായ വാക്കുകൾ ഉപയോഗിക്കാത്തവനാണ് ഊമ
--- ശങ്കരാചാര്യർ
1. സ്വന്തം ശരീരത്തിൽ ആഞ്ഞുവീശുന്ന മഴുവിനും സുഗന്ധം പകരുന്ന ചന്ദനമരം പോലെയാണ് ധർമ്മിഷ്ഠനായ മനുഷ്യൻ.
--- തുളസീദാസ്
1. ഞാൻ ദൈവത്തെ തേടി, കണ്ടില്ല; ആത്മാമാവിനെത്തേടി, കണ്ടില്ല; മനുഷ്യനെത്തേടി, അപ്പോൾ ഇവയെല്ലാം എനിക്കു ലഭിച്ചു --- ബാബാ ആംതെ
I. മതമെന്തെന്നു ദൈവം ചോദിക്കില്ല. ലോകത്ത് എന്തു ചെയ്തെന്നേ ചോദിക്കൂ.
--- ഗുരുനാനാക്ക്
I. ജ്ഞാനവും മോക്ഷവും തേടി അലയുന്നവർ ഗ്രന്ഥങ്ങളാകുന്ന പുണ്യതീർത്ഥങ്ങളെ സമീപിക്കുക .
--- രാജാറാം മോഹൻ റോയ്
1. ജ്ഞാനമെന്നത് അറിവല്ല. കടം വാങ്ങിയ വിജ്ഞാനമാണ് അറിവ്. ജ്ഞാനമെന്നത് ധ്യാനത്തിന്റെ സുഗന്ധമാണ്.
2. നിങ്ങൾ ജീവിച്ചിരിക്കുമ്പോൾ നിങ്ങളുടെ ദൈവവും ജീവിച്ചിരിക്കും. നിങ്ങൾ മരണമടഞ്ഞാൽ നിങ്ങളുടെ ദൈവവും മരണമടയും. നിങ്ങളുടെ ദൈവം നിങ്ങളിലൂടെ ജീവിക്കുന്നു. നിങ്ങളുടെ ദൈവം നിങ്ങളുടേത് മാത്രമാണ്
--- രജനീഷ്
1. വായനയെ മരിക്കാൻ വിടുന്നതിന്റെ ഭവിഷ്യത്തെന്താണ് ? അത് സംസ്ക്കാരത്തെ കൊല്ലുന്നതിനു തുല്യമാണ്.
2. വായിക്കാത്ത മനുഷ്യന്റെ മനസ്സിനെയാണ് ഇരുണ്ട ഭൂഖണ്ഡമെന്ന് വിളിക്കുന്നത്.
--- പെരുമ്പടവം ശ്രീധരൻ
1. പൗരന്മാരുടെ കഠിനാദ്ധ്വാനമാണ് നാടിന്റെ കരുത്ത്.അത് നിത്യമായ പ്രതിഫലം നേടിത്തരുന്നു. --- മൻമോഹൻ സിംഗ്
1. കണ്ണിലെപ്പോഴും കത്തിജ്ജലിക്കു ---
മുൾക്കണ്ണു വേണമണയാത്ത കണ്ണ്
--- കടമ്മനിട്ട രാമകൃഷ്ണൻ
1. എത്ര ശപിച്ചാലുമെത്ര കരഞ്ഞാലും
പിന്തിരിഞ്ഞെത്തില്ല പോയ കാലം
ഇന്നാണ് നിൻ ജയമിന്നാണ് നിൻ സുഖ --
മിന്നിനെ തന്നെ നീയാശ്രയിക്കു
--- ചങ്ങമ്പുഴ
1. പഠിപ്പുള്ളവന് ഏതു ദേശവും സ്വദേശമായിരിക്കെ, ചിലർ മരണം വരെ ഒന്നും പഠിക്കാത്തവരായി കഴിഞ്ഞുകൂടുന്നത് എന്തുകൊണ്ടാണ്.
--- തിരുവള്ളുവർ
"ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുള്ള വ്യത്യാസം തന്നെയാണ്, വിദ്യാഭ്യാസം ഉള്ളവരും അതില്ലാത്തവരും തമ്മിലുള്ളത് " --- അരിസ്റ്റോട്ടിൽ