Saturday, 11 July 2020

ആനന്ദ്


1. എല്ലാ മതങ്ങളും തുടങ്ങിയിട്ടുള്ളത് ഏതെങ്കിലുമൊരു ഭൂപ്രദേശത്തിലെ ഒരു ജനതയുടെ താത്കാലികമായ ജീവിത പ്രശ്നങ്ങളോടുള്ള ആത്മീയ പ്രതികരണമായിട്ടാണ് അത് കൊണ്ട് എല്ലാ മതങ്ങള്‍ക്കും ജന്മനാ ഒരു എത്തനിക്ക് സ്വഭാവം ഉണ്ട്

2. ഒരു നല്ല മുസ്ലീമും ഒരു നല്ല കമ്യൂണിസ്റ്റുകാരനും നല്ല ഹിന്ദുവുമൊക്കെയാകുന്നതില്‍ ഒരു തിന്മയുണ്ട് കാലത്തിനോടെന്ന പോലെ സ്വന്തത്തോടും അയാള്‍ നീതി ചെയ്യുന്നില്ല എന്നതാണത്. താന്‍ ജീവിക്കുന്ന കാലത്തിനോടാണ് ഒരുവന്‍റെ ആദ്യത്തെ പ്രതിബദ്ധത. എല്ലാ മതത്തിലേയും മൗലികവാദികള്‍ക്ക് പ്രതിബദ്ധത വേറൊരു കാലത്തിനോടാണ്. വേറൊരു കാലത്തുണ്ടായിട്ടുള്ള തത്വശാസ്ത്രത്തിനോടോ ഗ്രന്ഥങ്ങളോടോ ആണ്.

3. ഓരോന്നും ഞാനെഴുതുന്നത് കൊല്ലങ്ങളെടുത്താണ്. എഴുത്തുകാരനും കഥാപാത്രങ്ങളും തമ്മിലുള്ള സംവാദമില്ലേ .... അങ്ങനെ സംവാദിച്ചാണ് ഒരു മാനസിക ഘടന രൂപം കൊള്ളുന്നത്

No comments:

Post a Comment