Tuesday, 14 July 2020

എം.ടി.വാസുദേവൻ നായർ ( എഴുത്ത് ,ഗ്രാമം, പ്രകൃതി )


1. പല തരത്തിലുള്ള അണുബാധ നമ്മുടെ സമൂഹത്തെ കാർന്നു തിന്നുന്നുണ്ട്. അതിനെ കരുതിയിരിക്കുക എന്നുള്ള ഒരു മുന്നറിയിപ്പ് ,ഒരു ആപത് സൂചനയെങ്കിലും നൽകാൻ സാധിച്ചാൽ അതാണ് എഴുത്തിന്റെ ഏറ്റവും വലിയ കർമ്മം

2. കേരളത്തിന്റെ ചരിത്രം, സംസ്കാരം, ഭൂമി ശാസ്ത്രം എന്നിവയെപ്പറ്റിയുള്ള ധാരണ സാഹിത്യകാരൻമാർ എഴുതിയ കൃതികളിലൂടെയാണ് നമ്മിലേക്ക് വന്നു ചേർന്നത്.

3. ഗ്രാമത്തിന് ഒരു മനസ്സുണ്ട്. ഗ്രാമങ്ങളിലും പല മാറ്റങ്ങൾ വന്നിട്ടുണ്ട്. ഏറ്റവും പ്രധാനം ഗ്രാമത്തിന്റെ , നൈർമ്മല്യമുള്ളൊരു മനസ്സ് നഷ്ടപ്പെടാതിരിക്കലാണ്.

4. വയലുകൾ ഇല്ലാതെയായി, പുഴ ഇല്ലാതെയായി, കുന്നുകൾ ഇല്ലാതെയായി. പ്രകൃതിയിൽ കുറെ മാറ്റങ്ങൾ വന്നിട്ടുണ്ട്.

5. പ്രകൃതിയെ സ്നേഹിക്കുക, ഉള്ള പച്ചപ്പുകൾ നഷ്ടപ്പെടുത്താതിരിക്കുക, ജലധാരകൾ നിലനിറുത്തുക, നമ്മുടെ ഭാഷയെ നിലനിറുത്തുക.

No comments:

Post a Comment