Saturday, 11 July 2020

ഫാ.ബേബി ജോസ് കട്ടിക്കാട് (അനാഥത്വം, ധ്യാനം, ഭക്ഷണം )


1.ഒരുമിച്ച്‌ പ്രാർത്ഥിക്കുന്ന കുടുംബം നിലനിൽക്കുന്നു എന്നു പറയുന്നതുപോലെ ഒരുമിച്ച്‌ ഭക്ഷിക്കുന്ന വീടും ഏതൊരു കാറ്റിനെയും കോളിനെയും അതിജീവിക്കുമെന്ന്‌ തോന്നുന്നു.


 2. എത്രകോടി മനുഷ്യര്‍ വാഴുന്ന ഭൂമിയാണിത്. ഇതില്‍ നിങ്ങള്‍ക്കാരുമില്ലാ എന്നു കരയരുത്. അങ്ങനെ കരുതുന്നുണ്ടെങ്കില്‍ വിശ്വമാനവികതയുടെ ഹൃദയത്തെയാണ് നിങ്ങള്‍ ചോദ്യം ചെയ്യുക. ആരോ ഉണ്ട്... ജീവിതവുമായി നിങ്ങളെ ബന്ധിപ്പിക്കുന്ന അദൃശ്യമെങ്കിലും ദൃഢമായ ഏതോ കണ്ണി. എത്ര ദൂരെയായാലും സ്നേഹത്തിന്റെ കാന്തികഹൃദയത്തിലേക്ക് ചേര്‍ത്തു നിര്‍ത്തുന്ന ഒരു കണ്ണി...


 3. ഏതൊരു തീരുമാനത്തിന് മുന്പും ധ്യാനത്തിന്റെ ഒരിടവേളയും മൌനത്തിന്റെ സാന്ദ്രതയും വേണം. ശാന്തമായിരുന്നാൽ തെളിയാത്ത ഒരു പുഴയും ഇല്ല.

No comments:

Post a Comment