Sunday, 19 July 2020

ഡോ.എസ്.രാധാകൃഷ്ണൻ ( മഹത്തുക്കൾ )



1. യഥാർത്ഥ മഹാന്മാർ സമ്പന്നരായവരല്ല, സ്വത്തുക്കളുള്ളവരല്ല അവരിലെ സാക്ഷ്യത്തെ നിലനിറുത്തിയവരാണ്, ഒത്തുതീർപ്പിന് ഒരിക്കലും വഴങ്ങാത്തവരാണ്, ശരിയെന്ന് തോന്നുന്നത് ചെയ്യാൻ ദൃഢനിശ്ചയം ചെയ്തവരാണ്

2. മഹാന്മാർ സാധാരണ മനുഷ്യരിൽ നിന്നും വ്യത്യസ്തരാകുന്നത് ഒരു കാര്യത്തിലാണ്. അവർക്ക് സ്വപ്നം കാണാൻ ധൈര്യമുണ്ട്; അത് യാഥാർത്ഥ്യമാക്കുവാൻ അവർ പരിശ്രമിക്കുന്നു.

വിക്ടർ യൂഗോ ( മനുഷ്യൻ )


"കഠിനമായ വേദനയുടെ നടുവിൽ സ്നേഹവും സഹതാപവും ഉൾക്കൊള്ളുന്ന ആത്മാവ് ആർക്കുണ്ടോ, അവനാണ് യഥാർത്ഥ മനുഷ്യൻ "

Saturday, 18 July 2020

ശ്രീബുദ്ധൻ ( വിശുദ്ധി )


"ബാഹ്യമായ ചേഷ്ടകൾ കൊണ്ട് ഒരാൾ പരിശുദ്ധനാകില്ല ; മനസ്സ് മോഹ വിമുക്തമല്ലെങ്കിൽ "

കൊച്ചൗസേഫ് ചിറ്റിലപ്പള്ളി (ജീവിത വിജയം )


 "പൂർണ്ണതയ്ക്കായുള്ള തൃഷ്ണ ,കഠിനാധ്വാനം, ജ്വലിക്കുന്ന ആഗ്രഹം ഇവയുണ്ടെങ്കിൽ നമുക്ക് ഈ ലോകത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുവാൻ സാധിക്കും."

കുഞ്ഞുണ്ണി മാഷ് ( ദാനധർമ്മം )


 1.ഈശ്വരസേവനമെന്ന വിശ്വാസത്തിൽ വേണം ആർക്കും എന്തും കൊടുക്കാൻ. അങ്ങനെ കൊടുക്കുന്ന കൊടുക്കലാണ് കൊടുക്കൽ. അങ്ങനെ കൊടുക്കുന്നവർക്കു കിട്ടുന്ന കിട്ടലാണ് കിട്ടൽ
 
2.

ഫാ. ടി.ജെ.ജോഷ്വ ( നിസ്വാർത്ഥത )


നിസ്വാർത്ഥതയിലേക്കും പരസ്നേഹത്തിലേക്കുമുള്ള നമ്മുടെ സംരംഭങ്ങൾ ധാർമികവും ആത്മീയവുമായ പുരോഗതിയിലേക്കു നമ്മെ നയിക്കും.


Thursday, 16 July 2020

പ്രൊഫ.എസ്. ഗുപ്തൻ നായർ ( പാരമ്പര്യം, സംഗീതം )


1. നഷ്ടപ്പെടുന്ന പാരമ്പര്യങ്ങളെ വീണ്ടെടുക്കാൻ അത്ര എളുപ്പമല്ല. അവ മ്യൂസിയത്തിലാക്കാൻ എളുപ്പമാണുതാനും.

2 . എല്ലാ സംഗീതത്തിനും ചില വ്യാകരണ വിധികളുണ്ട്. എനിക്കു വ്യാകരണമില്ലാത്ത ഭാഷ മതി എന്നു പറയുന്നതുപോലെ അർത്ഥശൂന്യമാണ്, ശാസ്ത്രമില്ലാത്ത പാട്ടുമതി എന്നു പറയുന്നതും.

Tuesday, 14 July 2020

എം.ടി.വാസുദേവൻ നായർ ( എഴുത്ത് ,ഗ്രാമം, പ്രകൃതി )


1. പല തരത്തിലുള്ള അണുബാധ നമ്മുടെ സമൂഹത്തെ കാർന്നു തിന്നുന്നുണ്ട്. അതിനെ കരുതിയിരിക്കുക എന്നുള്ള ഒരു മുന്നറിയിപ്പ് ,ഒരു ആപത് സൂചനയെങ്കിലും നൽകാൻ സാധിച്ചാൽ അതാണ് എഴുത്തിന്റെ ഏറ്റവും വലിയ കർമ്മം

2. കേരളത്തിന്റെ ചരിത്രം, സംസ്കാരം, ഭൂമി ശാസ്ത്രം എന്നിവയെപ്പറ്റിയുള്ള ധാരണ സാഹിത്യകാരൻമാർ എഴുതിയ കൃതികളിലൂടെയാണ് നമ്മിലേക്ക് വന്നു ചേർന്നത്.

3. ഗ്രാമത്തിന് ഒരു മനസ്സുണ്ട്. ഗ്രാമങ്ങളിലും പല മാറ്റങ്ങൾ വന്നിട്ടുണ്ട്. ഏറ്റവും പ്രധാനം ഗ്രാമത്തിന്റെ , നൈർമ്മല്യമുള്ളൊരു മനസ്സ് നഷ്ടപ്പെടാതിരിക്കലാണ്.

4. വയലുകൾ ഇല്ലാതെയായി, പുഴ ഇല്ലാതെയായി, കുന്നുകൾ ഇല്ലാതെയായി. പ്രകൃതിയിൽ കുറെ മാറ്റങ്ങൾ വന്നിട്ടുണ്ട്.

5. പ്രകൃതിയെ സ്നേഹിക്കുക, ഉള്ള പച്ചപ്പുകൾ നഷ്ടപ്പെടുത്താതിരിക്കുക, ജലധാരകൾ നിലനിറുത്തുക, നമ്മുടെ ഭാഷയെ നിലനിറുത്തുക.

Monday, 13 July 2020

ചിന്മയാനന്ദ സ്വാമികൾ ( ഈശ്വരഭക്തി )

ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റുന്നതിനു വേണ്ടി ഈശ്വരനോട് ഇരക്കുന്ന ഒരേർപ്പാടല്ല ഭക്തി സാധന.മറിച്ച് ഈശ്വരീയ ഭാവത്തിലേക്ക് ഉയരാനുള്ള ജീവന്റെ പരിശ്രമമാണത്.
                                   -- ചിന്മയാനന്ദ സ്വാമികൾ

ഉറൂബ് (ജീവിതം )


ഒടുങ്ങാത്തവേദനകളും,ഓർക്കാനിഷ്ടപ്പെടാത്ത ഓർമ്മകളും, മടക്കിത്തരാത്ത ഹൃദയങ്ങളും --- ഇതെല്ലാമുണ്ടായാലും ജീവിതം എത്ര മനോഹരമാണ്. --- ഉറൂബ്

Sunday, 12 July 2020

ദൈവം


ആകാശത്തിൽ നിന്നും വീഴുന്ന വെള്ളം സമുദ്രത്തിൽ എത്തിചേരുന്നതുപോലെ പല ദേവന്മാരുടെ പേരിൽ ചെയ്യുന്ന പ്രാർത്ഥനകൾ എല്ലാം ഒരേ ഒരു ഈശ്വരനെ പ്രാപിക്കുന്നു. ഏതു പേരിലായാലും ദൈവഭക്തി ഒന്നു തന്നെ.

                                    ജോർജ്ജ് വാഷിംഗ്ടൺ

ഡിസ്രലി ( ജ്ഞാനം )

നിങ്ങൾ അജ്ഞനാണെന്നു മനസ്സിലാക്കുകയാണ് ജ്ഞാനത്തിലേക്കുള്ള ആദ്യപടി.

സ്റ്റീഫൻ ഗ്രല്ലെ ( ജീവിതം )


ഞാനീ ലോകത്തേക്ക് ഒരിക്കൽ മാത്രമേ കടന്നു വരൂ. സഹജീവികൾക്കു ചെയ്യുവാനുള്ള നന്മ ഞാൻ ഇപ്പോൾ തന്നെ ചെയ്യട്ടെ. അതു വേണ്ടെന്നു വയ്ക്കാനോ പിന്നത്തേക്കു മാറ്റി വയ്ക്കാനോ സാധ്യമല്ല. കാരണം ഇനി ഞാൻ ഇതുവഴി കടന്നു വരില്ല.

സ്വാമി വിവേകാനന്ദൻ (സത്യം )

1. സത്യത്തിനു വേണ്ടി എല്ലാം ത്യജിക്കാം .എന്നാൽ യാതൊന്നിനു വേണ്ടിയും സത്യം ത്യജിച്ചുകൂടാ. 

Saturday, 11 July 2020

പെരുമ്പടവം ശ്രീധരൻ ( വായന )


1. വായനയെ മരിക്കാൻ വിടുന്നതിന്റെ ഭവിഷ്യത്തെന്താണ് ? അത് സംസ്ക്കാരത്തെ കൊല്ലുന്നതിനു തുല്യമാണ്.

2. വായിക്കാത്ത മനുഷ്യന്റെ മനസ്സിനെയാണ് ഇരുണ്ട ഭൂഖണ്ഡമെന്ന് വിളിക്കുന്നത്.
                                    --- പെരുമ്പടവം ശ്രീധരൻ

എം.എൻ.വിജയൻ


തീ പടര്‍ത്താനുപയോഗിച്ച കമ്പോ കൊള്ളിയോ കത്തിത്തീര്‍ന്നാലും തീ പിന്നെയും പടര്‍ന്നുകൊണ്ടിരിക്കും. അഗ്നിബാധയില്‍, ഒരു പക്ഷെ ചിന്തയുടെ അഗ്നിബാധയില്‍ ആത്മനാശത്തിന്റെ അംശമുണ്ട്. അതിന്നര്‍ത്ഥം നിങ്ങള്‍ മറ്റുള്ളവരില്‍ പടരുന്നു എന്നോ സ്വയം ഇല്ലാതായിത്തീര്‍ന്നിട്ട് മറ്റുള്ളവരില്‍ ജീവിക്കുന്നു എന്നോ ആണ്. അതൊരു സാഫല്യമാണ്

ബെന്യാമിൻ ( സത്യം )


ആയിരംപേർ നിന്റെ പിന്നാലെ വരും, അവർ ആയിരം അഭിപ്രായങ്ങൾ പറയും. ആരുടെയും വാക്കുകൾക്കും പ്രലോഭനങ്ങൾക്കും ഒരിക്കലും വഴിപ്പെടാതെയിരിക്കുക.സത്യത്തിൽ ഉറച്ചുനിൽക്കുക. നീ വിജയിക്കുക തന്നെ ചെയ്യും...

ആനന്ദ്


1. എല്ലാ മതങ്ങളും തുടങ്ങിയിട്ടുള്ളത് ഏതെങ്കിലുമൊരു ഭൂപ്രദേശത്തിലെ ഒരു ജനതയുടെ താത്കാലികമായ ജീവിത പ്രശ്നങ്ങളോടുള്ള ആത്മീയ പ്രതികരണമായിട്ടാണ് അത് കൊണ്ട് എല്ലാ മതങ്ങള്‍ക്കും ജന്മനാ ഒരു എത്തനിക്ക് സ്വഭാവം ഉണ്ട്

2. ഒരു നല്ല മുസ്ലീമും ഒരു നല്ല കമ്യൂണിസ്റ്റുകാരനും നല്ല ഹിന്ദുവുമൊക്കെയാകുന്നതില്‍ ഒരു തിന്മയുണ്ട് കാലത്തിനോടെന്ന പോലെ സ്വന്തത്തോടും അയാള്‍ നീതി ചെയ്യുന്നില്ല എന്നതാണത്. താന്‍ ജീവിക്കുന്ന കാലത്തിനോടാണ് ഒരുവന്‍റെ ആദ്യത്തെ പ്രതിബദ്ധത. എല്ലാ മതത്തിലേയും മൗലികവാദികള്‍ക്ക് പ്രതിബദ്ധത വേറൊരു കാലത്തിനോടാണ്. വേറൊരു കാലത്തുണ്ടായിട്ടുള്ള തത്വശാസ്ത്രത്തിനോടോ ഗ്രന്ഥങ്ങളോടോ ആണ്.

3. ഓരോന്നും ഞാനെഴുതുന്നത് കൊല്ലങ്ങളെടുത്താണ്. എഴുത്തുകാരനും കഥാപാത്രങ്ങളും തമ്മിലുള്ള സംവാദമില്ലേ .... അങ്ങനെ സംവാദിച്ചാണ് ഒരു മാനസിക ഘടന രൂപം കൊള്ളുന്നത്

ഫാ.ബേബി ജോസ് കട്ടിക്കാട് (അനാഥത്വം, ധ്യാനം, ഭക്ഷണം )


1.ഒരുമിച്ച്‌ പ്രാർത്ഥിക്കുന്ന കുടുംബം നിലനിൽക്കുന്നു എന്നു പറയുന്നതുപോലെ ഒരുമിച്ച്‌ ഭക്ഷിക്കുന്ന വീടും ഏതൊരു കാറ്റിനെയും കോളിനെയും അതിജീവിക്കുമെന്ന്‌ തോന്നുന്നു.


 2. എത്രകോടി മനുഷ്യര്‍ വാഴുന്ന ഭൂമിയാണിത്. ഇതില്‍ നിങ്ങള്‍ക്കാരുമില്ലാ എന്നു കരയരുത്. അങ്ങനെ കരുതുന്നുണ്ടെങ്കില്‍ വിശ്വമാനവികതയുടെ ഹൃദയത്തെയാണ് നിങ്ങള്‍ ചോദ്യം ചെയ്യുക. ആരോ ഉണ്ട്... ജീവിതവുമായി നിങ്ങളെ ബന്ധിപ്പിക്കുന്ന അദൃശ്യമെങ്കിലും ദൃഢമായ ഏതോ കണ്ണി. എത്ര ദൂരെയായാലും സ്നേഹത്തിന്റെ കാന്തികഹൃദയത്തിലേക്ക് ചേര്‍ത്തു നിര്‍ത്തുന്ന ഒരു കണ്ണി...


 3. ഏതൊരു തീരുമാനത്തിന് മുന്പും ധ്യാനത്തിന്റെ ഒരിടവേളയും മൌനത്തിന്റെ സാന്ദ്രതയും വേണം. ശാന്തമായിരുന്നാൽ തെളിയാത്ത ഒരു പുഴയും ഇല്ല.

Friday, 10 July 2020

പ്രൊഫ.എം.കെ സാനു (വിശുദ്ധ ജീവിതം )


1. ഒരു മനുഷ്യൻ വളരെ വിശുദ്ധമായ ജീവി --
     തം നയിക്കുന്നുവെന്ന് പറയുന്നത് ഇരു --
      ട്ടിൽ ഒരു ദീപംകൊളുത്തുന്നതുപോലെ --
       യാണ്. ആ ദീപം അനേകം പേരെ ആ __
        കർഷിക്കും. 

കാഴ്ചപ്പാടുകൾ! (സന്തോഷ് മൈക്കിൾ )

1. സമൂഹം തിരയുന്നത് ജീവനുള്ള മനുഷ്യരെയല്ല,ജീവനുള്ള വ്യക്തിത്വങ്ങളെയാണ്

2. രണ്ടു വ്യക്തിത്വങ്ങൾ പരസ്പരം ബഹുമാനിതരാകുമ്പോൾ മാത്രമേ വ്യക്തികൾ തമ്മിൽ അകലം ഒഴിവാകുകയുള്ളു.

3. ജീവിതം തുടക്കവും ഒടുക്കവുമുള്ള ഒരു മഹാ ദൗത്യമാണ് . ദൗത്യനിർവ്വഹണത്തിന്റെ സമ്പൂർണ്ണത തടസ്സങ്ങളെ അതിജീവിച്ച് ശുഭാന്ത്യം കാണുക എന്നുള്ളതാണ്.
                             
4.  ആരോ തെളിച്ച നന്മയുടെ ചെറു തിരിനാളം പിന്തുടർന്ന് നാം വിജയ തീരമ ണഞ്ഞുവെങ്കിൽ, നന്മയുടെ ഒരു ചെറുകൈത്തിരി വെട്ടമെങ്കിലും അപരനായും നാം തെളിക്കേണ്ടതുണ്ട്.അതു വരെ നമ്മളൊരുകടക്കാരനാണ്, നന്മയുടെ കൈത്തിരി ഇനിയും തെളിക്കാത്ത വലിയ കടക്കാരൻ!


5. മറ്റുള്ളവരിലേക്ക് പകരുന്ന നന്മയാണ് നമ്മുടെ ആന്തരിക സൗന്ദര്യം, ആന്തരിക വ്യക്തിത്വം.

6. ഉന്നത സ്ഥാനമാനങ്ങൾ അധികാര പദവികളായി തെറ്റിദ്ധരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന കാഴ്ചകളാണ് എങ്ങും. സഹജീവികളെ സേവിക്കാനാണ് ഇത്തരം പദവികൾ നമുക്കു നൽകപ്പെട്ടിരിക്കുന്നതെന്ന ആന്തരിക ബോധ്യം ഉള്ളവർ ന്യൂനപക്ഷമായിരിക്കുന്നു.

7. നല്ലൊരു ശതമാനത്തിന് ഭക്ഷണാധിക്യത്തിന്റെ വായൂ കോപമാണെങ്കിൽ, മറ്റൊരു കൂട്ടർക്ക് മതിയായ ഭക്ഷണം ലഭിക്കാത്തതുമൂലമുള്ള വായൂ കോപമാണ്.

8. ആത്മാർത്ഥമായ ഒരു പുഞ്ചിരി, ഒരു ചേർത്തണയ്ക്കൽ ! അതെ, നിങ്ങളൊരു മഹാനാണ് !

9. സംഗീതം, പുസ്തകം, സൗഹൃദം ! ഈ മൂന്നിലുമാണ്ണെന്റെ നിക്ഷേപം. അതിന്റെ പലിശയിലാണെന്റെ നിലനിൽപ്പ്. ഈ നിക്ഷേപം പിൻവലിക്കുന്ന നിമിഷമെന്നത് ജീവിതമെന്ന മഹാ ദൗത്യത്തിന്റെ ശുഭാന്ത്യമാണ്.

10. ഒരു പ്രണയം ഉണ്ട്. പലവട്ടം ഞാൻ ഉപേക്ഷിക്കാൻ ശ്രമിച്ചിട്ടും വിടാതെ എന്നെ അനുഗമിക്കുന്ന പ്രണയം. മറ്റാരുമല്ല, സംഗീതം !

II. നാം ചെയ്യുന്നത് മാത്രമാണ് ശരിയും നീതിയുമെന്ന് ഒരിക്കലും ശഠിക്കരുത്. ചില കാര്യങ്ങളിൽ തെറ്റിപ്പോയി, അറിവില്ലാതെ പ്പോയി എന്നു പറയുവാനുള്ള ആർജ്ജവം, "എന്റെ പിഴ എന്റെ വലിയ പിഴ" എന്നു നിശബ്ദമായെങ്കിലും പലവട്ടം ഉരുവിടാനുള്ള ശുദ്ധമനസ്സ്.അതെ ! നാം തീർത്ത ശരി -തെറ്റുകളുടെ അളവുകോലുകൊണ്ട് അപര
നെ അളക്കാതിരിക്കാം.

12. നന്മയെന്നത് , ആകാശത്ത് ഇടി - മിന്നൽ പോലെ പെട്ടെന്ന് രൂപപ്പെടുന്നതല്ല.മറിച്ച് അത് നല്ല മനസ്സുകളുടെ ശീലമാണ്, ദിനചര്യയാണ്. മഹത്തുക്കൾ മഹത്വത്തിലേക്ക്   കയറിപ്പോയ ചവിട്ടുപടികളാണ്

13. നമ്മുടെ  ആത്മീയത  അത് അപരനെ നമ്മിൽ നിന്നും അകറ്റുന്ന മുഖാന്തിരമാണെങ്കിൽ നമ്മുടെ ആത്മീയതയുടെ പരാജയം സമ്മതിക്കലാണ് !

14.  വിജയ തീരത്ത് അമിതാവേശം കാട്ടാതെയും പരാജയ തീരത്ത് തളർന്നു പോകാതെയുമുള്ള സമചിത്തതയാർന്ന ജീവിത സമീപനം --- മനസ്സിനെ നമുക്ക് ഇങ്ങെനെ പരിശീലിപ്പിക്കാം.

15. വിനയമെന്നത് മർത്ത്യന് ശ്രേഷ്ഠതയാർന്ന അലങ്കാരവും  ഔന്നത്യത്തിേലേക്കുള്ള  ദിശാസൂചികയുമാണ് !

 




വിശുദ്ധ മദർ തെരേസ


1. അയൽക്കാരനിൽ ഈശ്വരനെ കാണുക.

2. കെടാതെ കത്തുന്ന വിളക്കിനു മാത്രമേ മറ്റൊന്ന് കത്തിക്കുവാൻ കഴിയുകയുള്ളൂ.

3. നിങ്ങൾക്കു വേണ്ടാത്തത് നിങ്ങൾ ആർക്കെങ്കിലും കൊടുക്കുന്നെങ്കിൽ അത് ദാനമേയല്ല. 

4. സ്നേഹത്തിനു വേണ്ടിയുള്ള വിശപ്പു ശമിപ്പിക്കുന്നത്, അപ്പത്തിനു വേണ്ടിയുള്ള വിശപ്പു ദൂരികരിക്കുന്നതിലും വിഷമകരമായ ഒരു കാര്യമാണ്.

ഷെയ്ക്സ്പിയർ

1. ചില തോൽവികൾ സന്തോഷത്തോടെ ഉയരാനുള്ള മാർഗ്ഗമാണ്

മമ്മൂട്ടി


1. ഞാനൊഴിച്ച് എല്ലാവരോടും എനിക്ക് അസൂയയാണ്.എനിക്കില്ലാത്ത എത്രയോ കഴിവുകളും കാര്യങ്ങളും മറ്റുള്ളവർക്കുണ്ട്.എനിക്ക് അസൂയയില്ല എന്നൊരാൾ പറഞ്ഞാൽ അവൻ കള്ളനാണ്.   

2. അറിവിനും ആനന്ദത്തിനും വേണ്ടി വായിക്കണം. പുസ്തകത്തിന്റെ ആ ഒരു മണവും വായിക്കുമ്പോഴുള്ള സുഖവുമെല്ലാം പുസ്തകം വായിക്കുമ്പോൾ മാത്രമേ ലഭിക്കുകയുള്ളു.

ഡി. ബാബുപോൾ


1.  സ്നേഹത്തിനും കരുണയ്ക്കും മതം ഇല്ല. മതം എന്റെ ജീവിതത്തിൽ പ്രതിഫലിക്കേണ്ടത് എന്റെ മാനസികാവസ്ഥയിലാണ് .അപരനോടുള്ള എന്റെ പ്രതികരണത്തിലാണ് എന്റെ ജീവിതത്തിൽ മതത്തിനുള്ള സ്വാധീനത .
                                       

ഐ.എം.വിജയൻ

1. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നിറത്തിന്റെ പേരിൽ ആളുകൾ കൊല്ലപ്പെടുന്നത് നല്ലതല്ല. കറുപ്പായതിന്റെ പേരിൽ ഒരു അവഗണനയും എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. എന്റെ ശ്രദ്ധ ഫുട്ബോളിൽ മാത്രമായിരുന്നു.

ആനന്ദ്

 1. ഓരോന്നും ഞാനെഴുതുന്നത് കൊല്ലങ്ങളെടുത്താണ്. എഴുത്തുകാരനും കഥാപാത്രങ്ങളും തമ്മിലുള്ള സംവാദമില്ലേ .... അങ്ങനെ സംവാദിച്ചാണ് ഒരു മാനസിക ഘടന രൂപം കൊള്ളുന്നത് .

ഡോ.വി.പി.ഗംഗാധരൻ

1. മറ്റു രാജ്യങ്ങളിലുള്ള മലയാളികൾക്ക് നമ്മുടെ ആരോഗ്യ സംവിധാനം മഹാമോശമാണെന്നൊരു ധാരണയുണ്ടായിരുന്നു. ഇപ്പോൾ പലരും യാഥാർഥ്യം തിരിച്ചറിയുന്നുണ്ട്. ലോകം ഇപ്പോൾ നമ്മെ നോക്കുന്നുണ്ട്.

ശ്രീകുമാരൻ തമ്പി

1. എന്താണ് ജനാധിപത്യം എന്നു നമുക്കറിയില്ല.ജനസേവകരാകേണ്ട നേതാക്കന്മാർ രാജാക്കൻമാരെപ്പോലെയല്ലേ പെരുമാറുന്നത്.

Saturday, 23 May 2020

സന്തോഷ് മൈക്കിൾ


1. സമൂഹം തിരയുന്നത് ജീവനുള്ള മനുഷ്യരെയല്ല,ജീവനുള്ള വ്യക്തിത്വങ്ങളെയാണ്

2. രണ്ടു വ്യക്തിത്വങ്ങൾ പരസ്പരം ബഹുമാനിതരാകുമ്പോൾ മാത്രമേ വ്യക്തികൾ തമ്മിൽ അകലം ഒഴിവാകുകയുള്ളു.

3. ജീവിതം തുടക്കവും ഒടുക്കവുമുള്ള ഒരു മഹാ ദൗത്യമാണ് . ദൗത്യനിർവ്വഹണത്തിന്റെ സമ്പൂർണ്ണത തടസ്സങ്ങളെ അതിജീവിച്ച് ശുഭാന്ത്യം കാണുക എന്നുള്ളതാണ്.
                               
4.  ആരോ തെളിച്ച നന്മയുടെ ചെറു തിരിനാളം പിന്തുടർന്ന് നാം വിജയ തീരമ ണഞ്ഞുവെങ്കിൽ, നന്മയുടെ ഒരു ചെറുകൈത്തിരി വെട്ടമെങ്കിലും അപരനായും നാം തെളിക്കേണ്ടതുണ്ട്.അതു വരെ നമ്മളൊരുകടക്കാരനാണ്, നന്മയുടെ കൈത്തിരി ഇനിയും തെളിക്കാത്ത വലിയ കടക്കാരൻ!
 

5. മറ്റുള്ളവരിലേക്ക് പകരുന്ന നന്മയാണ് നമ്മുടെ ആന്തരിക സൗന്ദര്യം, ആന്തരിക വ്യക്തിത്വം.

6. ഉന്നത സ്ഥാനമാനങ്ങൾ അധികാര പദവികളായി തെറ്റിദ്ധരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന കാഴ്ചകളാണ് എങ്ങും. സഹജീവികളെ സേവിക്കാനാണ് ഇത്തരം പദവികൾ നമുക്കു നൽകപ്പെട്ടിരിക്കുന്നതെന്ന ആന്തരിക ബോധ്യം ഉള്ളവർ ന്യൂനപക്ഷമായിരിക്കുന്നു.

7. നല്ലൊരു ശതമാനത്തിന് ഭക്ഷണാധിക്യത്തിന്റെ വായൂ കോപമാണെങ്കിൽ, മറ്റൊരു കൂട്ടർക്ക് മതിയായ ഭക്ഷണം ലഭിക്കാത്തതുമൂലമുള്ള വായൂ കോപമാണ്.

8. ആത്മാർത്ഥമായ ഒരു പുഞ്ചിരി, ഒരു ചേർത്തണയ്ക്കൽ ! അതെ, നിങ്ങളൊരു മഹാനാണ് !

9. സംഗീതം, പുസ്തകം, സൗഹൃദം ! ഈ മൂന്നിലുമാണ്ണെന്റെ നിക്ഷേപം. അതിന്റെ പലിശയിലാണെന്റെ നിലനിൽപ്പ്. ഈ നിക്ഷേപം പിൻവലിക്കുന്ന നിമിഷമെന്നത് ജീവിതമെന്ന മഹാ ദൗത്യത്തിന്റെ ശുഭാന്ത്യമാണ്.

10. ഒരു പ്രണയം ഉണ്ട്. പലവട്ടം ഞാൻ ഉപേക്ഷിക്കാൻ ശ്രമിച്ചിട്ടും വിടാതെ എന്നെ അനുഗമിക്കുന്ന പ്രണയം. മറ്റാരുമല്ല, സംഗീതം !

II. നാം ചെയ്യുന്നത് മാത്രമാണ് ശരിയും നീതിയുമെന്ന് ഒരിക്കലും ശഠിക്കരുത്. ചില കാര്യങ്ങളിൽ തെറ്റിപ്പോയി, അറിവില്ലാതെ പ്പോയി എന്നു പറയുവാനുള്ള ആർജ്ജവം, "എന്റെ പിഴ എന്റെ വലിയ പിഴ" എന്നു നിശബ്ദമായെങ്കിലും പലവട്ടം ഉരുവിടാനുള്ള ശുദ്ധമനസ്സ്.അതെ ! നാം തീർത്ത ശരി -തെറ്റുകളുടെ അളവുകോലുകൊണ്ട് അപര
നെ അളക്കാതിരിക്കാം.

12. നന്മയെന്നത് , ആകാശത്ത് ഇടി - മിന്നൽ പോലെ പെട്ടെന്ന് രൂപപ്പെടുന്നതല്ല.മറിച്ച് അത് നല്ല മനസ്സുകളുടെ ശീലമാണ്, ദിനചര്യയാണ്. മഹത്തുക്കൾ മഹത്വത്തിലേക്ക്   കയറിപ്പോയ ചവിട്ടുപടികളാണ് 

13. നമ്മുടെ  ആത്മീയത  അത് അപരനെ നമ്മിൽ നിന്നും അകറ്റുന്ന മുഖാന്തിരമാണെങ്കിൽ നമ്മുടെ ആത്മീയതയുടെ പരാജയം സമ്മതിക്കലാണ് !

14.  വിജയ തീരത്ത് അമിതാവേശം കാട്ടാതെയും പരാജയ തീരത്ത് തളർന്നു പോകാതെയുമുള്ള സമചിത്തതയാർന്ന ജീവിത സമീപനം --- മനസ്സിനെ നമുക്ക് ഇങ്ങെനെ പരിശീലിപ്പിക്കാം.

15. വിനയമെന്നത് മർത്ത്യന് ശ്രേഷ്ഠതയാർന്ന അലങ്കാരവും  ഔന്നത്യത്തിേലേക്കുള്ള  ദിശാസൂചികയുമാണ് !

   

Thursday, 21 May 2020

മോഹൻലാൽ ( പ്രായം, ജീവിതം, ദൈവം, സൗഹൃദം )

''ഏതെങ്കിലും മരത്തിന്റെയും മുറ്റത്തെ മുല്ലയുടെയും പ്രായം ആ മരം കാണുമ്പോൾ ചോദിക്കാറുണ്ടോ? അതിനു തണലുണ്ടോ, പൂവുണ്ടോ, സ്വാദുള്ള കായ്കളുണ്ടോ, കാതലുണ്ടോ എന്നാണ് നോക്കേണ്ടത് "
                                       ---   മോഹൻലാൽ
" സ്നേഹം ഇടതൂർന്ന് വളരുന്ന കാടാണ് എനിക്കു ജീവിതം"        __  മോഹൻലാൽ

"ദൈവം നമുക്കു കാര്യങ്ങൾ സാധിച്ചു തരാനുള്ള ആളാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല"         --- മോഹൻലാൽ

"എന്റെ ജീവിതത്തിലെ സൗഹൃദങ്ങൾ ഞാൻ പോയി, കണ്ട് കൊണ്ടുവന്നിട്ടുള്ളവയാണ്.അല്ലാതെ എന്നിലേക്കു വരാൻ കാത്തു നിന്നു സമ്പാദിച്ചവയല്ല. നല്ല മനസ്സുകളെ തേടി ചെല്ലണ്ണം എന്നു കരുതുന്ന ആളാണു ഞാൻ "                                        --- മോഹൻലാൽ