Sunday, 19 July 2020

ഡോ.എസ്.രാധാകൃഷ്ണൻ ( മഹത്തുക്കൾ )



1. യഥാർത്ഥ മഹാന്മാർ സമ്പന്നരായവരല്ല, സ്വത്തുക്കളുള്ളവരല്ല അവരിലെ സാക്ഷ്യത്തെ നിലനിറുത്തിയവരാണ്, ഒത്തുതീർപ്പിന് ഒരിക്കലും വഴങ്ങാത്തവരാണ്, ശരിയെന്ന് തോന്നുന്നത് ചെയ്യാൻ ദൃഢനിശ്ചയം ചെയ്തവരാണ്

2. മഹാന്മാർ സാധാരണ മനുഷ്യരിൽ നിന്നും വ്യത്യസ്തരാകുന്നത് ഒരു കാര്യത്തിലാണ്. അവർക്ക് സ്വപ്നം കാണാൻ ധൈര്യമുണ്ട്; അത് യാഥാർത്ഥ്യമാക്കുവാൻ അവർ പരിശ്രമിക്കുന്നു.

വിക്ടർ യൂഗോ ( മനുഷ്യൻ )


"കഠിനമായ വേദനയുടെ നടുവിൽ സ്നേഹവും സഹതാപവും ഉൾക്കൊള്ളുന്ന ആത്മാവ് ആർക്കുണ്ടോ, അവനാണ് യഥാർത്ഥ മനുഷ്യൻ "

Saturday, 18 July 2020

ശ്രീബുദ്ധൻ ( വിശുദ്ധി )


"ബാഹ്യമായ ചേഷ്ടകൾ കൊണ്ട് ഒരാൾ പരിശുദ്ധനാകില്ല ; മനസ്സ് മോഹ വിമുക്തമല്ലെങ്കിൽ "

കൊച്ചൗസേഫ് ചിറ്റിലപ്പള്ളി (ജീവിത വിജയം )


 "പൂർണ്ണതയ്ക്കായുള്ള തൃഷ്ണ ,കഠിനാധ്വാനം, ജ്വലിക്കുന്ന ആഗ്രഹം ഇവയുണ്ടെങ്കിൽ നമുക്ക് ഈ ലോകത്തിൽ അത്ഭുതങ്ങൾ പ്രവർത്തിക്കുവാൻ സാധിക്കും."

കുഞ്ഞുണ്ണി മാഷ് ( ദാനധർമ്മം )


 1.ഈശ്വരസേവനമെന്ന വിശ്വാസത്തിൽ വേണം ആർക്കും എന്തും കൊടുക്കാൻ. അങ്ങനെ കൊടുക്കുന്ന കൊടുക്കലാണ് കൊടുക്കൽ. അങ്ങനെ കൊടുക്കുന്നവർക്കു കിട്ടുന്ന കിട്ടലാണ് കിട്ടൽ
 
2.

ഫാ. ടി.ജെ.ജോഷ്വ ( നിസ്വാർത്ഥത )


നിസ്വാർത്ഥതയിലേക്കും പരസ്നേഹത്തിലേക്കുമുള്ള നമ്മുടെ സംരംഭങ്ങൾ ധാർമികവും ആത്മീയവുമായ പുരോഗതിയിലേക്കു നമ്മെ നയിക്കും.


Thursday, 16 July 2020

പ്രൊഫ.എസ്. ഗുപ്തൻ നായർ ( പാരമ്പര്യം, സംഗീതം )


1. നഷ്ടപ്പെടുന്ന പാരമ്പര്യങ്ങളെ വീണ്ടെടുക്കാൻ അത്ര എളുപ്പമല്ല. അവ മ്യൂസിയത്തിലാക്കാൻ എളുപ്പമാണുതാനും.

2 . എല്ലാ സംഗീതത്തിനും ചില വ്യാകരണ വിധികളുണ്ട്. എനിക്കു വ്യാകരണമില്ലാത്ത ഭാഷ മതി എന്നു പറയുന്നതുപോലെ അർത്ഥശൂന്യമാണ്, ശാസ്ത്രമില്ലാത്ത പാട്ടുമതി എന്നു പറയുന്നതും.