1. സമൂഹം തിരയുന്നത് ജീവനുള്ള മനുഷ്യരെയല്ല,ജീവനുള്ള വ്യക്തിത്വങ്ങളെയാണ്
2. രണ്ടു വ്യക്തിത്വങ്ങൾ പരസ്പരം ബഹുമാനിതരാകുമ്പോൾ മാത്രമേ വ്യക്തികൾ തമ്മിൽ അകലം ഒഴിവാകുകയുള്ളു.
3. ജീവിതം തുടക്കവും ഒടുക്കവുമുള്ള ഒരു മഹാ ദൗത്യമാണ് . ദൗത്യനിർവ്വഹണത്തിന്റെ സമ്പൂർണ്ണത തടസ്സങ്ങളെ അതിജീവിച്ച് ശുഭാന്ത്യം കാണുക എന്നുള്ളതാണ്.
4. ആരോ തെളിച്ച നന്മയുടെ ചെറു തിരിനാളം പിന്തുടർന്ന് നാം വിജയ തീരമ ണഞ്ഞുവെങ്കിൽ, നന്മയുടെ ഒരു ചെറുകൈത്തിരി വെട്ടമെങ്കിലും അപരനായും നാം തെളിക്കേണ്ടതുണ്ട്.അതു വരെ നമ്മളൊരുകടക്കാരനാണ്, നന്മയുടെ കൈത്തിരി ഇനിയും തെളിക്കാത്ത വലിയ കടക്കാരൻ!
5. മറ്റുള്ളവരിലേക്ക് പകരുന്ന നന്മയാണ് നമ്മുടെ ആന്തരിക സൗന്ദര്യം, ആന്തരിക വ്യക്തിത്വം.
6. ഉന്നത സ്ഥാനമാനങ്ങൾ അധികാര പദവികളായി തെറ്റിദ്ധരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന കാഴ്ചകളാണ് എങ്ങും. സഹജീവികളെ സേവിക്കാനാണ് ഇത്തരം പദവികൾ നമുക്കു നൽകപ്പെട്ടിരിക്കുന്നതെന്ന ആന്തരിക ബോധ്യം ഉള്ളവർ ന്യൂനപക്ഷമായിരിക്കുന്നു.
7. നല്ലൊരു ശതമാനത്തിന് ഭക്ഷണാധിക്യത്തിന്റെ വായൂ കോപമാണെങ്കിൽ, മറ്റൊരു കൂട്ടർക്ക് മതിയായ ഭക്ഷണം ലഭിക്കാത്തതുമൂലമുള്ള വായൂ കോപമാണ്.
8. ആത്മാർത്ഥമായ ഒരു പുഞ്ചിരി, ഒരു ചേർത്തണയ്ക്കൽ ! അതെ, നിങ്ങളൊരു മഹാനാണ് !
9. സംഗീതം, പുസ്തകം, സൗഹൃദം ! ഈ മൂന്നിലുമാണ്ണെന്റെ നിക്ഷേപം. അതിന്റെ പലിശയിലാണെന്റെ നിലനിൽപ്പ്. ഈ നിക്ഷേപം പിൻവലിക്കുന്ന നിമിഷമെന്നത് ജീവിതമെന്ന മഹാ ദൗത്യത്തിന്റെ ശുഭാന്ത്യമാണ്.
10. ഒരു പ്രണയം ഉണ്ട്. പലവട്ടം ഞാൻ ഉപേക്ഷിക്കാൻ ശ്രമിച്ചിട്ടും വിടാതെ എന്നെ അനുഗമിക്കുന്ന പ്രണയം. മറ്റാരുമല്ല, സംഗീതം !
II. നാം ചെയ്യുന്നത് മാത്രമാണ് ശരിയും നീതിയുമെന്ന് ഒരിക്കലും ശഠിക്കരുത്. ചില കാര്യങ്ങളിൽ തെറ്റിപ്പോയി, അറിവില്ലാതെ പ്പോയി എന്നു പറയുവാനുള്ള ആർജ്ജവം, "എന്റെ പിഴ എന്റെ വലിയ പിഴ" എന്നു നിശബ്ദമായെങ്കിലും പലവട്ടം ഉരുവിടാനുള്ള ശുദ്ധമനസ്സ്.അതെ ! നാം തീർത്ത ശരി -തെറ്റുകളുടെ അളവുകോലുകൊണ്ട് അപര
നെ അളക്കാതിരിക്കാം.
12. നന്മയെന്നത് , ആകാശത്ത് ഇടി - മിന്നൽ പോലെ പെട്ടെന്ന് രൂപപ്പെടുന്നതല്ല.മറിച്ച് അത് നല്ല മനസ്സുകളുടെ ശീലമാണ്, ദിനചര്യയാണ്. മഹത്തുക്കൾ മഹത്വത്തിലേക്ക് കയറിപ്പോയ ചവിട്ടുപടികളാണ്
13. നമ്മുടെ ആത്മീയത അത് അപരനെ നമ്മിൽ നിന്നും അകറ്റുന്ന മുഖാന്തിരമാണെങ്കിൽ നമ്മുടെ ആത്മീയതയുടെ പരാജയം സമ്മതിക്കലാണ് !
14. വിജയ തീരത്ത് അമിതാവേശം കാട്ടാതെയും പരാജയ തീരത്ത് തളർന്നു പോകാതെയുമുള്ള സമചിത്തതയാർന്ന ജീവിത സമീപനം --- മനസ്സിനെ നമുക്ക് ഇങ്ങെനെ പരിശീലിപ്പിക്കാം.
15. വിനയമെന്നത് മർത്ത്യന് ശ്രേഷ്ഠതയാർന്ന അലങ്കാരവും ഔന്നത്യത്തിേലേക്കുള്ള ദിശാസൂചികയുമാണ് !